മലപ്പുറത്ത് തിങ്കളാഴ്ച മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം; പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്

മലപ്പുറം: വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്.
പുണെ വൈറോളജി ലാബിലെ ഫലംകൂടി ലഭ്യമായാലേ നിപ ബാധ സ്ഥിരീകരിക്കാനാകൂ. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്.
മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് ബെംഗളുരുവില്‍ പഠിക്കുകയായിരുന്നു. കാലിന് അസുഖമായതോടെ നാട്ടില്‍ എത്തി. പിന്നാലെ യുവാവിന് പനി ബാധിക്കുകയായിരുന്നു. പനി മാറാതെ വന്നതോടെയാണു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്.
രണ്ടുമാസം മുൻപ് മലപ്പുറം പാണ്ടിക്കാട് ചെമ്ബ്രശ്ശേരിയിലെ പതിന്നാലുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു.

