കാസര്‍കോട് പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 പരാതികളാണ് പരിഗണിച്ചത്. ബാക്കിയുള്ള 19 പരാതികള്‍ നവംബര്‍ 17 ലെ സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു. അതോറിറ്റി വടക്കന്‍ മേഖലാ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് പി.എസ്. ദിവാകരന്‍ പരാതികള്‍ കേട്ടു. അംഗങ്ങളായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, അതോറിറ്റി സെക്രട്ടറി എച്ച് എസ് ശ്രീജയ. എസ് എന്നിവരും സിറ്റിങില്‍ പങ്കെടുത്തു

