കോവിഡില്‍ കാസര്‍കോടിന്റെ പിഴ 4.25കോടി പിരിക്കും പൊലീസ്

കാസര്‍കോട്: സര്‍ക്കാര്‍ സാമ്ബത്തികമായി നട്ടംതിരിയുന്ന കൊവിഡ് കാലത്ത് പൊലീസ് ഖജനാവിലേക്ക് നല്‍കിയത് ഭീമമായ തുകയെന്ന് രേഖകള്‍. കൊവിഡ് പ്രോട്ടോക്കാളിന്റെ പേരില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 4.25കോടി രൂപയാണ് ഇതുവരെ നാട്ടുകാരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത്.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ജില്ലയില്‍ 4,25,11,550 രൂപ പിഴ ഈടാക്കിയെന്ന് വ്യക്തമാക്കിയത്.കൂട്ടത്തില്‍ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. 40,11,600 രൂപയാണ് ഇവിടെ നിന്നും ഈടാക്കിയത്.
മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 37,24,600 രൂപയും സാമൂഹ്യ അകലം പാലിക്കാത്തതിന് 1,30,000 രൂപയും ലോക്ഡൗണ്‍ ലംഘിച്ചതിന് 1,55,000 രൂപയും ക്വാറന്റൈന്‍ ലംഘനത്തിന് 2,000 രൂപയും കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം പിഴയായി ഈടാക്കി.
മറ്റ് സ്റ്റേഷനുകളില്‍ നിന്ന്
മഞ്ചേശ്വരം 20,67,000.
കുമ്ബള 15,70,850.
വിദ്യാനഗര്‍ 33,81,900
. ബദിയടുക്ക 20,08,300
വനിതാ പൊലീസ് സ്റ്റേഷന്‍ 2,68,500
ട്രാഫിക് പൊലീസ് 2,31,000
ചന്തേര 36,16,500.
ഹൊസ്ദുര്‍ഗ് 37,25,000.
നീലേശ്വരം 43,09,500
. വെള്ളരിക്കുണ്ട്17,50,400
. ചീമേനി 28,93,000
. ചിറ്റാരിക്കല്‍ 11,98,200
. ആദൂര്‍17,58,350
. അമ്ബലത്തറ 6,98,100
. ബേക്കല്‍ 32,47,200
. രാജപുരം26,88,750
. മേല്‍പ്പറമ്ബ്26,81,600
. ബേഡകം 4,05,800.
കേസുകള്‍ കൂട്ടണം
കൊവിഡ് പ്രോട്ടോക്കാളില്‍ അയവ് വരുത്തിയെങ്കിലും ഇടനാടന്‍ റോഡുകളിലടക്കം പരിശോധന കര്‍ക്കശമാക്കിയിരിക്കുകയാണ് പൊലീസ്. സ്റ്റേഷനിലെ മുഴുവന്‍ വാഹനങ്ങളും ട്രാഫിക് പരിശോധനയ്ക്ക് മാത്രമായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് . മോട്ടോര്‍വാഹനവകുപ്പിന്റെ ചുമതല ഏറ്റെടുത്ത മട്ടിലാണ് വാഹനപരിശോധന പ്രധാന ദൗത്യമായി പൊലീസ് നിര്‍വഹിക്കുന്നത്. കേസുകളില്‍ ക്വാട്ട നിശ്ചയിച്ച് മുകളില്‍ നിന്നെത്തുന്ന ഉത്തരവ് അനുസരിക്കുകയാണ് തങ്ങളെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.

