KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാദ്ധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മണിക്കൂറുകളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാദ്ധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ തലസ്ഥാന നഗരിയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഇടവിട്ട് പെയ്ത മഴയില്‍ പലയിടങ്ങളിലും നേരിയതോതില്‍ വെള്ളക്കെട്ടുണ്ടായി. തമ്ബാനൂര്‍, എസ് എസ് കോവില്‍ റോഡ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.

കോമോറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയും മദ്ധ്യ- ബാംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണം. മഴ ശക്തമായ സാഹചര്യങ്ങളില്‍ കൃത്യമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!