KSDLIVENEWS

Real news for everyone

ഡിഎംകെയുടെ കോണ്‍ഫറൻസില്‍ പങ്കെടുക്കാൻ സോണിയയും പ്രിയങ്കയും ചെന്നൈയില്‍; നേരിട്ടെത്തി സ്വീകരിച്ച്‌ സ്റ്റാലിൻ

SHARE THIS ON

ചെന്നൈ: ഡിഎംകെ സംഘടിപ്പിക്കുന്ന കോണ്‍ഫറൻസില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിലെത്തി. ഡിഎംകെ സംഘടിപ്പിക്കുന്ന വിമൻസ് റൈറ്റ്‌സ് കോണ്‍ഫറൻസില്‍ പങ്കെടുക്കാനാണു ഇരുവരും ചെന്നൈയില്‍ എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ, ഡിഎംകെ എംപിമാരായ കനിമൊഴി, ടി.ആര്‍.ബാലു എന്നിവര്‍ ചെന്നൈ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കുള്ള 33% സംവരണം കേന്ദ്രസര്‍ക്കാര്‍ ഉടൻ നടപ്പിലാക്കണമെന്ന് കോണ്‍ഫറൻസില്‍ ആവശ്യപ്പെടും. എം.കെ.സ്റ്റാലിനാണ് കോണ്‍ഫറൻസ് അധ്യക്ഷൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!