KSDLIVENEWS

Real news for everyone

ബാപ്പാലി പ്പൊനം കക്കടി പുറം സ്വലാത്ത് വാർഷികം സമാപിച്ചു: സയ്യദ് മുഖ്താർ തങ്ങൾ കുംബോൽ പ്രാത്ഥനക്ക് നേത്രത്വം നൽകി

SHARE THIS ON

ബാപ്പാലിപ്പൊനം: ബാപ്പാലി പ്പൊനം കക്കടി പുറം നഗറിൽ നടന്ന നാൽ പതാം സ്വലാത്ത് വാർഷികം ആത്മീയതയും, നാടിന്റെ ഐക്യവും വിളിച്ചോതി പ്രൗഢമായ സമാപനം.സയ്യദ് മുഖ്താർ
തങ്ങൾ കുംബോൽ ഉൽബോധനവും, പ്രാർത്ഥനക്കും നേതൃത്വം നൽകി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബാപ്പാലിപ്പൊനം മഹല്ലിൽ മതവിജ്ഞാന വിരുന്നാണ് വിശ്വാസികൾക്ക് നൽകിയത്
പരിപാടി വീക്ഷിക്കുന്നവർക്കായി സംഘാടക സമിതി ഓൺലൈൻ ലൈവ് ഒരുക്കിയതോട സ്വലാത്ത് വാർഷികത്തിന് കൂടുതൽ കരുത്തും ആവേശവുമായി മാറി.വിജ്ഞാന നഗറിൽ എത്തുന്ന വിശ്വാസികളെ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ നിന്നും യുവാക്കൾ മധുര പാന്യം നൽകി സ്വീകരിച്ചു. പരിപാടിയുടെ വിജയത്തിന്
പ്രവാസികളുടെ കൈത്താങ്ങ്
ഏറെമുതൽ ക്കൂട്ടായി .
സമാപനസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് അബ്ബാസ് കാരമുലെ അധ്യക്ഷതവഹിച്ചു. സെക്രട്ടറി
ബി.കെ അബ്ദുൽ റഹ്മാൻ ഹാജി സ്വാഗതം പറഞ്ഞു. അബ്ദുൽ അസീസ്
അൽ അമാനി കണ്ണൂർ മുഖ്യ പ്രഭാഷണം
നടത്തി.അബ്ദുല്ല മുസ്ലിയാർ, ജുനൈദ് ഹിമമി സഖാഫി,ഹാരിസ് മുസ്ലിയാർ, അബ്ദുല്ല സഖാഫി, അബ്ബാസ് സഖാഫി ,ഹമീദ് ദാരിമി,മൊയ്നുദ്ധീൻ ഹിമമി, ശംസുദ്ദീൻ മൗലവി, ജമാഅത്ത് കമ്മറ്റി, സംഘാടക സമിതി ഭാരവാഹികളായ
എസ് മുഹമ്മദ് ഹാജി സറുവെ,
ജി മുഹമ്മദ് ഹാജി പുതിയ കണ്ടം, ബി.എം മൊയ്തു, സി.കെ അബ്ദുല്ല, എ.എം യൂസുഫ്, സി.എച്ച് അശ്രഫ്, സി.എം അബ്ദുൽ റഹീം, അബ്ദുൽ റഹ്മാൻ സർവെ,അബ്ദുല്ല കല്ലച്ചരി തുടങ്ങിയവർ സംസാരിച്ചു.
അന്നദാനത്തോടെ പരിപാടി സമാപിച്ചു

പടം : സയ്യദ് മുഖ്താർതങ്ങൾ ഉൽബോധന പ്രസംഗങ്ങൾ നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!