പാലക്കാട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കർ മരുതംകോട് സ്വദേശികളായ ബിനു, നിതിൻ എന്നിവരാണ് മരിച്ചത്.
നിതിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിനു ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മരുതംകോട് സർക്കാർ സ്‌കൂളിന് സമീപത്തെ റോഡിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും അയല്‍വാസികളാണെന്നാണ് വിവരം. തൊട്ടടുത്ത് നിന്ന് ഒരു നാടൻ തോക്കും കണ്ടെടുത്തിട്ടുണ്ട്. നിതിനും ബിനുവും സുഹൃത്തുക്കളാണെന്നാണ് നാട്ടുകാർ പറയുന്നത്.