കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റ് ശില്‍പശാല സംഘടിപ്പിച്ചു

കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബജറ്റ് ശില്‍പശാല 14.10.2025 രാവിലെ 10:30 മണിക്ക് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ജോയിന്റ് ബി ഡി ഒ ശ്രീ. പീതാംബരൻ. പി സ്വാഗതം ആശംസിച്ച ചടങ്ങിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. സെക്കീന അബ്ദുല്ലഹാജി അധ്യക്ഷത നിർവഹിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അഷ്റഫ് കർള ശില്പശാലയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാരായ ശ്രീ. സുകുമാരൻ കുതിരപ്പടി ശ്രീ. കലാഭവൻ രാജു എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ എം.ജി.എൻ.ആർ.ഇ.ജി.എസ് ബ്ലോക്ക് എ ഇ നന്ദി രേഖപ്പെടുത്തി. യോഗത്തിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തല തൊഴിലുറപ്പ് ജീവനക്കാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, ഗ്രാമസഭ ഫെസിലിറ്റേറ്റർമാർ എന്നിവർ പങ്കെടുത്തു .