KSDLIVENEWS

Real news for everyone

പന്നിയുടെ കുത്തേറ്റ് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു ; ജോലി സ്ഥലത്തേക്ക് നടന്ന് പോകുമ്പോഴായിരുന്നു ആക്രമണം.

SHARE THIS ON

മഞ്ചേശ്വരം: കുബണൂരില്‍ പന്നിയുടെ കുത്തേറ്റ് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയിലെ ബാബു-കല്യാണി ദമ്പതികളുടെ മകന്‍ കെ.രാജേഷ്(40) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ജോലിസ്ഥലത്തേക്ക് നടന്നു പോവുന്നതിനിടെ കുബണൂര്‍ സ്‌കൂളിന് സമീപം വെച്ച് പന്നിയുടെ കുത്തേല്‍ക്കുകയായിരുന്നു. പരിസരവാസികള്‍ രാജേഷിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: സുഹാസിനി. മകന്‍: കവിത്‌രാജ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!