KSDLIVENEWS

Real news for everyone

ഭർത്താവ് മാലമോഷണ കേസിൽ അറസ്റ്റിലായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഭാര്യയുടെ അന്ത്യകർമങ്ങൾക്ക് ക്രമീകരണമൊരുക്കി പോലീസ്

SHARE THIS ON

പൊ​ന്‍​കു​ന്നം: ഭ​ര്‍​ത്താ​വ്​ മാ​ല​മോ​ഷ​ണ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ​തി​ല്‍ മനംനൊന്ത്​ ജീവനൊടുക്കിയ യുവതിയുടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ക്ര​മീ​ക​ര​ണ​മൊ​രു​ക്കി പൊ​ലീ​സ്. കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗ​ത്ത് സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ പീ​രു​മേ​ട് ആ​ല​ടി​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ ഭാര്യയാണ് ഭര്‍ത്താവിന്റെ അ​റ​സ്​​റ്റി​നെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെയ്തത്. അച്ഛന്‍ ജയിലില്‍ കഴിയുകയും ‘അമ്മ ജീവനൊടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇ​വ​രു​ടെ മ​ക​നെ ചൈ​ല്‍​ഡ് ലൈ​ന്‍ ഏ​റ്റെ​ടു​ത്തു.
ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ച്‌ പൊ​ലീ​സി​നോ അ​യ​ല്‍​ക്കാ​ര്‍​ക്കോ വിവരം ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് പൊ​ന്‍​കു​ന്നം പൊ​ലീ​സ് മു​ന്‍​കൈ​യെ​ടു​ത്ത് സം​സ്‌​കാ​ര​ത്തി​ന് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന ഭ​ര്‍​ത്താ​വി​നെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി പൊ​ലീ​സ് അ​ന്ത്യോ​പ​ചാ​രം ന​ട​ത്താ​ന്‍ എ​ത്തി​ച്ചു. ക​ട്ട​പ്പ​ന ഇ​രു​പ​തേ​ക്ക​റി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​യി​രു​ന്നു സം​സ്‌​കാ​രം. മ​ക​നെ ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വി​ടെ​യെ​ത്തി​ച്ചു.
പി​ന്നീ​ട് ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എം.​എ​സ്. രാ​ജീ​വിന്റെ നേ​തൃ​ത്വ​ത്തി​െ​ല സം​ഘം ഏ​ര്‍​പ്പെ​ടു​ത്തി. ഇതിന്റെ ചെ​ല​വും പൊ​ലീ​സ് വ​ഹി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!