മഹാരാഷ്ട്രയിൽ തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങളിൽ തു റക്കുന്നു .

മുംബൈ : മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങളില്‍ തുറക്കുന്നു . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുന്നത്.പാലിക്കേണ്ട കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു . കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചിലാണ് ആരാധനാലയങ്ങള്‍ അടച്ചിട്ടത് . ആരാധനാലയങ്ങള്‍ തുറക്കാത്തതിനെ ബിജെപി വിമര്‍ശിച്ചിരുന്നു . ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു . ദീപാവലിക്കു ശേഷം സ്കൂളുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു .

