KSDLIVENEWS

Real news for everyone

കാസർകോട് റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറികൾ വന്ദേഭാരത് ജീവനക്കാർക്ക് നൽകുന്നത് നിർത്തി യാത്രക്കാർക്ക് തന്നെ നൽകണമെന്ന് ആവശ്യം ശക്തം; ജീവനക്കാർക്ക് ബദൽ സംവിധാനം ഒരുക്കണമെന്നും

SHARE THIS ON

കാസർകോട്: ജില്ലാ ആസ്ഥാനത്തെ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുണ്ടെങ്കിൽ റെയിൽവേ വിശ്രമമുറി അന്വേഷിച്ച് വരണ്ട. സ്റ്റേഷനിലെ രണ്ട് വിശ്രമമുറികളും ഇപ്പോൾ രണ്ടാം വന്ദേഭാരതിലെ ജീവനക്കാരാണ് ഉപയോഗിക്കുന്നത്. വൈകിട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 11.58-ന് കാസർകോട്ടെത്തുന്ന വന്ദേഭാരത് തീവണ്ടി സർവീസ് തുടങ്ങിയത് മുതലാണ് ഈ മാറ്റമുണ്ടായത്. ഇതോടെ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമും കാത്തിരിപ്പ് മുറികളും തന്നെ ശരണം. നവീകരണം നടത്തി എ.സി. ഘടിപ്പിക്കുന്നതിനാൽ മാസങ്ങളായി വിശ്രമമുറികൾ യാത്രക്കാർക്ക് അനുവദിച്ചിരുന്നില്ല. മുറികൾ പൂർണ സജ്ജമായപ്പോൾ ജീവനക്കാർക്ക് തന്നെ താമസിക്കാൻ നൽകി. വന്ദേഭാരത് തീവണ്ടിയിലെ ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഗാർഡ് എന്നിവർ ഒരു മുറിയും ടിക്കറ്റ് പരിശോധകർ രണ്ടാമത്തെ മുറിയും ഉപയോഗിക്കുന്നു. രാവിലെ ഏഴിന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കേണ്ടതിനാൽ ഇവർക്ക് സ്റ്റേഷനടുത്ത് മറ്റ് താമസസൗകര്യമൊരുക്കാൻ കഴിഞ്ഞില്ല. റെയിൽവേ ക്വാർട്ടേഴ്‌സുകളിലും ഒഴിവുണ്ടായില്ലെന്ന് അധികൃതർ പറയുന്നു. റെയിൽവേ വിശ്രമമുറികൾ യാത്രക്കാർക്ക് നൽകുന്നത് നിർത്തി വന്ദേഭാരത് ജീവനക്കാർക്കായി സജ്ജീകരിക്കാൻ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് നിർദേശം ലഭിച്ചതായും അധികൃതർ വിശദീകരിക്കുന്നു.ഒന്നാം വന്ദേഭാരത് സർവീസ് തുടങ്ങിയപ്പോൾ റിട്ടയറിങ് റൂമുകൾ വിശ്രമത്തിനായി ജീവനക്കാർ ഉപയോഗിച്ചിരുന്നു. ഉച്ചയ്ക്ക് 1.20-ന് കാസർകോട്ടെത്തുന്ന തീവണ്ടി 2.30-നാണ് പിന്നെ യാത്ര തുടങ്ങുക. JUST IN Just now ഇരുന്നു ജോലി ചെയ്യുന്നവരിൽ പ്രമേഹസാധ്യത കൂടുതലാണോ? ഗുരുതരമാകുന്നത് എപ്പോൾ ? 16 min ago മൊത്ത വില നെഗറ്റീവില്‍തന്നെ: പയറുവര്‍ഗങ്ങള്‍, ഉള്ളി എന്നിവയുടെ വിലയില്‍ കുതിപ്പ് 23 min ago ’75 സീറ്റുകള്‍ നേടി ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരംനിലനിര്‍ത്തും’; ആത്മവിശ്വാസവുമായി ഭൂപേഷ് ബാഗേല്‍ See More എന്താണ് റെയിൽവേ വിശ്രമമുറികൾ താമസിക്കാൻ സുരക്ഷിതവും മികച്ച സൗകര്യവുമുള്ള ഒരിടം കണ്ടെത്തുക എന്നത് യാത്രക്കാരെ അലട്ടുന്ന പ്രശ്‌നമാണ്. തീവണ്ടി യാത്രക്കാരെ ഈ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കിയ സംവിധാനമാണ് റെയിൽവേ വിശ്രമമുറികൾ. ഒരുമണിക്കൂർമുതൽ 48 മണിക്കൂർവരെ ഉപയോഗിക്കാം. യാത്ര തുടങ്ങുന്ന സ്റ്റേഷനിലോ അവസാനിക്കുന്ന സ്റ്റേഷനിലോ മാത്രമാണ് വിശ്രമമുറികൾ ബുക്ക് ചെയ്യാൻ കഴിയുക. ഓൺലൈനായി ചെയ്യാമെങ്കിലും ചില സ്റ്റേഷനുകളിൽ ഓഫ്‌ലൈനായി മുറി ബുക്ക് ചെയ്യണം. സിംഗിൾ മുറി, ഡബിൾ, ഡോർമിറ്ററി (എ.സി., നോൺ എ.സി.) എന്നിങ്ങനെ ആവശ്യാനുസരണം കുറഞ്ഞ നിരക്കിലാണ് മുറി ലഭിക്കുക.” https://newspaper.mathrubhumi.com/kasaragod/news/kasargode-1.9071325#:~:text=Login,%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%A3%E0%B5%8D%20%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%20%E0%B4%B2%E0%B4%AD%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!