KSDLIVENEWS

Real news for everyone

ആരിക്കാടി പുത്തിഗെ പൊതു മരാമത്ത് റോഡിന്റെ ശോചനിയവസ്ഥ പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എഞ്ചിനിയർക്ക് പരാതി നൽകി അഷ്‌റഫ്‌ കർള

SHARE THIS ON

കാസറഗോഡ്: മഞ്ചേശ്വരം സെക്ഷനിൽ പെട്ട ആരിക്കാടി – പുത്തിഗെ പൊതുമരാമത്ത് പാതയുടെ നവീകരണ പ്രവൃത്തി അടിയന്തിമായി നടത്തി റോഡിന്റെ ശോചനിയവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സീകരിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് കാസറഗോഡ് PWD എക്‌സിക്യൂട്ടിവ് എഞ്ചിനിയർക്ക് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഷ്‌റഫ്‌ കർള  നിവേദനം നൽകി.

മഞ്ചേശ്വരം സെക്ഷനിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ടതും തിരക്കേറിയതുമായ പൊതുമരാമത്ത് പാതകളിലൊന്നാണ്  ആരിക്കാടി പുത്തിഗെ റോഡ്.
ദേശീയപാത 66  ആരിക്കാടിയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്ന ഈ പാതവഴി ദക്ഷിണ കർണാടകയിലെ വിട്ട്ല, പുത്തൂർ, സുള്ള്യ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ എളുപ്പമാണ്.

കാസർകോട് – മംഗളൂരു ഭാഗത്തു നിന്നും ദിവസവും നൂറ് കണക്കിന് കർണാടക രജിസ്ട്രേഷൻ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
ജില്ലയിലെ ഗ്രാമീണ മേഖലകളിൽ രണ്ടും മൂന്നും കിലോമീറ്റർ ദൈർഘുമുള്ള റോഡുകൾ ആധുനീക രീതിയിൽ മെക്കാഡം നിലവാരത്തിൽ ഉയർത്തിയപ്പോൾ ആരിക്കാടി- പുത്തിഗെ പൊതുമരാമത്ത് പാതക്ക് മാത്രം ശാപമോക്ഷമായില്ല.

പത്ത് വർഷം മുമ്പ് പേരിന് മാത്രം വീതി കൂട്ടി അശാസ്ത്രീയമായ തരത്തിലാണ് റോഡ് നവീകരണ പ്രവൃത്തി നടത്തിയത്.

അറ്റകുറ്റ പ്രവൃത്തികൾ മാത്രമായി നടത്തിയ
റോഡ് നിലവിൽ തകർച്ചാ ഭീഷണിയിലാണ്.

ജില്ലയിലെ ടൂറിസം മേഖലയിൽ
ഇടം പിടിക്കാൻ പോകുന്ന കിദൂർ പക്ഷി ഗ്രാമം, ആരിക്കാടി കോട്ട, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ ആരാധനാലയങ്ങൾ എന്നിവ ആരിക്കാടി പുത്തിഗെ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.

ആയതിനാൽ പ്രസ്തുത റോഡിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, ഓവുചാലുകളും കലുങ്കുകളും നിർമിച്ച് വീതി കൂട്ടി ആരിക്കാടി- പുത്തിഗെ റോഡ് അത്യാധുനീക രീതിയിൽ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!