KSDLIVENEWS

Real news for everyone

മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

SHARE THIS ON

മലപ്പുറം: മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ലീഗ് പ്രവർത്തകന് ദാരുണാന്ത്യം. പെരിയമ്പലം സ്വദേശി ഇർഷാദ് ആണ് മരിച്ചത്. 27 വയസായിരുന്നു. ചെറുകാവ് പഞ്ചായത്ത് ഒൻപതാം വാർഡ്‌ പെരിയമ്പലത്തെ യുഡിഎഫ് വിജയാഘോഷത്തിനിടെ ഇന്ന് വൈകീട്ട് 6 .30 മണിയോടെയായിരുന്നു സംഭവം. ആഹ്ളാദ പ്രകടനം നടത്തുന്ന സഹപ്രവർത്തകർക്ക് പടക്കം വിതരണം ചെയ്യുന്ന സമയത്താണ് അപകടം ഉണ്ടാകുന്നത്. തീപ്പൊരി വീണാണ് സ്കൂട്ടറിന് മുന്നിൽ വെച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചത്. ഉടൻ തന്നെ ഇർഷാദ് മരണപ്പെടുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇർഷാദിന്റെ ആന്തരിക അവയവങ്ങളടക്കം പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!