കാസർകോഡ് ജില്ലയിൽ സമാധാനം തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയർത്തുക: സിപിഐ എം

കാസർകോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മധൂർ ചെട്ടുകുഴി, മംഗൽപ്പാടി ഉപ്പള ഗേറ്റ്, ചെറുവത്തൂർ മടക്കര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മുസ്ലീംലീഗ്, യുഡിഎഫ് സംഘം നടത്തിയ അക്രമത്തിൽ സിപിഐ എം പ്രതിഷേധിച്ചു.പ്രകോപനമൊന്നുമില്ലാതെ ഏകപക്ഷീയമായ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്‌ത്രീകളെയും കുട്ടികളെയും അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ജില്ലയിൽ നൂറുകണക്കിന് വിജയാഹ്ലാദപ്രകടനങ്ങൾ എൽഡിഎഫ് നേതൃത്വത്തിൽ നടന്നുകഴിഞ്ഞു. ഒരിടത്തും പ്രകോപനം സൃഷ്ടിക്കുന്ന ചെറിയ ഇടപെടൽ പോലും എൽഡിഎഫ് നടത്തിയിട്ടില്ല.
വിജയാഹ്ലാദത്തിൽ മതിമറന്ന് സ്ഥാനാർഥികളെയും കുടുംബാംഗങ്ങളെയും അക്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. സമാധാന അന്തരീക്ഷം തകർക്കാനുള്ള എല്ലാ നീക്കങ്ങളെയും ജനാധിപത്യവിശ്വാസികൾ അപലപിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

