ഐ.എസ്.എല്ലില്‍ വീണ്ടും കോവിഡ്; മോഹന്‍ ബഗാന്‍-ബെംഗളൂരു മത്സരം നീട്ടിവെച്ചു

പനാജി: കോവിഡ് ഭീഷണിയെത്തുടർന്ന് എ.ടി.കെ. മോഹൻ ബഗാൻ-ബെംഗളൂരു എഫ്.സി. മത്സരം നീട്ടിവെച്ചു. ഇന്ന് രാത്രി നടക്കേണ്ട മത്സരമാണിത്.
ഇരുടീമുകളിലേയും താരങ്ങൾക്ക് കോവിഡ് പിടിപെട്ടതോടെയാണ് മത്സരം നീട്ടിവെയ്ക്കാൻ അധികൃതർ നിർബന്ധിതരായത്. ബെംഗളൂരു ടീമിൽ ഈ സീസണിൽ ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
Indian Super League@IndSuperLeagueMatch 61 of #HeroISL 2021-22 between @atkmohunbaganfc & @bengalurufc has been postponed. (1/4) League Statement: https://indiansuperleague.com/news/atk-mohun-bagans-match-against-bengaluru-fc-postponed…#ATKMBBFC#LetsFootball11:00 AM · Jan 15, 2022Read the full conversation on Twitter
മോഹൻബഗാൻ താരങ്ങൾക്ക് നേരത്തേ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാരണത്താൽ ഒഡിഷക്കെതിരായ ടീമിന്റെ മത്സരവും മാറ്റിവെച്ചിരുന്നു. നിലവിൽ ഒൻപത് മത്സരങ്ങൾ മാത്രം കളിച്ച മോഹൻബഗാൻ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് 15 പോയന്റാണ് ടീമിനുള്ളത്. 11 മത്സരങ്ങളിൽ നിന്ന് 13 പോയന്റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്താണ്.

