KSDLIVENEWS

Real news for everyone

മൂന്നാഴ്ചയ്ക്കുള്ളിൽ അതിതീവ്ര വ്യാപന സാധ്യത; 78 സജീവ കോവിഡ് ക്ലസ്റ്ററുകൾ; മന്ത്രി വീണാ ജോർജ്

SHARE THIS ON

പത്തനംതിട്ട∙ സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ അതിതീവ്ര കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. നിലവിൽ 78 സജീവ കോവിഡ് ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതല്‍ വ്യാപനമെന്നും മന്ത്രി പറഞ്ഞു.

സിപിഎം അടക്കം രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തും. തിരുവനന്തപുരം സമ്മേളനത്തിൽ കോവിഡ് ബാധയുണ്ടായ സാഹചര്യത്തിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. സമ്പർക്കത്തിൽ വന്ന മുഴുവൻ പേരും ക്വാറന്റീനിൽ പോകണം. സംസ്ഥാനത്ത് ഒരു മരുന്നിനും ക്ഷാമമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!