ഇന്ത്യൻ തീരങ്ങളില്‍ വൻ എണ്ണനിക്ഷേപം ! വിദേശരാജ്യങ്ങളെ പൂര്‍ണ്ണമായും ആശ്രയിക്കാതെ സ്വന്തം കടലില്‍ നിന്നും എണ്ണയും ഗ്യാസും വൻതോതില്‍ ഖനനം ചെയ്യാനൊരുങ്ങി ഇന്ത്യ; ലക്ഷ്യമിടുന്നത് ദിവസേന 45000 ബാരല്‍ എണ്ണ

വിദേശരാജ്യങ്ങളെ പൂര്‍ണ്ണമായും ആശ്രയിക്കാതെ സ്വന്തം കടലില്‍ നിന്നും എണ്ണയും ഗ്യാസും വൻതോതില്‍ ഖനനം ചെയ്യാൻ ഇന്ത്യ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു.
ഗോദാവരി ബേസിനില്‍ കക്കിനാഡ തീരത്തുനിന്നും 30 കിലോമീറ്ററകലെയുള്ള കിണറില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി 6 നാണ് ആദ്യ ഉദ്പ്പാദനം തുടങ്ങിയത്. ആകെ 26 എണ്ണക്കിണറുകളാണുള്ളത്. അതില്‍ 4 എണ്ണത്തില്‍ മാത്രമേ ഉദ്പ്പാദനം തുടങ്ങിയിട്ടുള്ളു.
ഒരു ദിവസം 45000 ബാരല്‍ ഉദ്പാദനമാണ് ലക്ഷ്യമിടുന്നതെന്നും എണ്ണയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ആഴക്കടല്‍ പര്യവേഷണം വ്യാപകമായി തുടങ്ങിക്കഴിഞ്ഞുവെന്നും. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
2017 ലാണ് ഇവിടെ എണ്ണപര്യവേഷണം തുടങ്ങിയത്. കോവിഡ് കാലത്ത് 2 കൊല്ലത്തോളം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു.

