KSDLIVENEWS

Real news for everyone

കുമ്പള ടോള്‍ പ്ലാസ: സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെതിരെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം; ഹൈക്കോടതി വിധി നാളെ

SHARE THIS ON

കാസർകോട്: ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസയിൽ അന്യായമായി ടോൾ പിരിക്കുന്നതിനെതിരെ സ്ഥാപിച്ച സമരപ്പന്തൽ പൊളിച്ചു മാറ്റുകയും എംഎൽഎ ഉൾപ്പെടെയുള്ള സമരസമിതി ഭാരവാഹികളെ അറസ്റ്റ് ചെയ്‌തതിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്‌ച രാത്രി 7 മണിക്ക് പ്രതിഷേധ സംഗമങ്ങൾ നടത്താൻ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആഹ്വാനം ചെയ്തു.

പ്രതിഷേധത്തിൻ്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌ഗരിയുടെ കോലം കത്തിക്കണമെന്നു സമരസമിതി ഭാരവാഹികളായ സിഎ സുബൈർ, അസീസ് കളത്തൂർ എന്നിവർ ആഹ്വാനം ചെയ്തു‌.

ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മിറ്റി നൽകിയ ഹർജി വെള്ളിയാഴ്ച (നാളെ) പരിഗണിക്കുന്നുണ്ട്. ഹർജിയിന്മേൽ നാളെ തന്നെ വിധിയുണ്ടാകുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. കോടതിവിധി എതിരാവുകയാണെങ്കിൽ എന്തു തീരുമാനമെടുക്കണമെന്ന് ആ സമയത്ത് ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് കമ്മിറ്റി വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!