KSDLIVENEWS

Real news for everyone

കണ്ണൂര്‍ പേരാവൂരില്‍ ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്ത സംഘത്തിലെ യുവാവ് അറസ്റ്റില്‍

SHARE THIS ON

പേരാവൂർ: പേരാവൂരില്‍ ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്തെന്ന പരാതിയില്‍ ഒരാളെ അറസ്റ്റുചെയ്തു.

പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റ് തട്ടിയെടുത്തുവെന്നാണ് പരാതി. ടിക്കറ്റ് ബ്ലാക്കിന് വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ വാങ്ങാൻ എത്തിയവർ തട്ടിയെടുക്കുകയായിരുന്നു.

സംഘത്തില്‍പ്പെട്ട ഒരാളെയാണ്പേരാവൂർ പൊലീസ് പിടികൂടിയത്. ചാക്കാട് സ്വദേശി ശുഹൈബിനെയാണ് പിടികൂടിയത്.
ഡിസംബർ 30 ന് അടിച്ച ലോട്ടറി ടിക്കറ്റാണ് സാദിഖ് വില്‍ക്കാൻ ശ്രമിച്ചത്. ലോട്ടറി ബ്ലാക്കില്‍ വിറ്റ് മുഴുവൻ തുകയും കൈപ്പറ്റാനായിരുന്നു ശ്രമം. ബുധനാഴ്ച്ച രാത്രിയാണ് പേരാവൂരില്‍ വെച്ച്‌ ലോട്ടറി കൈമാറാൻ സാദിഖും സുഹൃത്തും ശ്രമിച്ചത്. ഇവരുമായി സംസാരിക്കുന്നതിനിടെ സംഘം ലോട്ടറി തട്ടിയെടുത്ത് സുഹൃത്തിനെ വാനില്‍ ബലംപ്രയോഗിച്ച്‌ കയറ്റി തട്ടിക്കൊണ്ടുപോവുകയും മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തു. ശേഷം കടന്നുകളഞ്ഞു. ശുഹൈബ് വേറെയും തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്.

എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!