KSDLIVENEWS

Real news for everyone

ഇറാൻ വ്യോമപാത താല്‍ക്കാലികമായി അടച്ചു; വിമാന സര്‍വീസുകള്‍ റദ്ദാക്കി

SHARE THIS ON

ദുബായ്: ഇറാൻ വ്യോമപാത താല്‍ക്കാലികമായി അടച്ചതിനെ തുടർന്ന് പല വിമാന സർവീസുകളും റദ്ദാക്കി. ചില വിമാന സർവീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.

വിമാന സർവീസുകളില്‍ മാറ്റം വരുത്തിയതായി ഫ്ലൈ ദുബായും അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍കൊണ്ട് വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചത്.

എന്നാല്‍ നിലവില്‍ വ്യോമപാത വീണ്ടും തുറന്നതായും അതനുസരിച്ച്‌ വിമാന സമയക്രമം പുനഃക്രമീകരിച്ചു വരികയാണെന്നും ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് എയർലൈൻ വ്യക്തമാക്കി.

സർവീസുകള്‍ തടസപ്പെട്ട യാത്രക്കാരുമായി കമ്പനി നേരിട്ട് ബന്ധപ്പെടുന്നുണ്ട്. യാത്രക്കാർ തങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ വെബ്സൈറ്റിലെ ‘മാനേജ് ബുക്കിംഗ്’ എന്ന ടാബ് വഴി അപ്ഡേറ്റ് ചെയ്യണമെന്നും വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും എയർലൈൻ നിർദേശിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നടപടി. എന്നാല്‍ വ്യോമപാത അടച്ചതിന്റെ കൃത്യമായ കാരണം ഇറാൻ വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!