KSDLIVENEWS

Real news for everyone

നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇത്തവണ മത്സരിച്ചേക്കും

SHARE THIS ON

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ജെഡിക്കു കുത്തുപറമ്ബ് നല്‍കാന്‍ സിപിഐഎം നേതൃതലത്തില്‍ ചര്‍ച്ച നടക്കുന്നു. ഈ സാഹചര്യത്തില്‍ മണ്ഡലം മാറി ഇത്തവണ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ മത്സരിച്ചേക്കും. എല്‍ജെഡിക്ക് കുത്തുപറമ്ബ്, വടകര, കല്‍പറ്റ തുടങ്ങിയ മണ്ഡലങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടതായി കെ. പി. മോഹനന്‍ അറിയിച്ചു.

കൂടാതെ കെ. പി. മോഹനന്‍ കുത്തുപറമ്ബില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അര്‍ഹമായ പരിഗണന ഇടതുമുന്നണി നല്‍കുന്നുണ്ട്. മോശമല്ലാത്ത പ്രാതിനിധ്യം ഇനിയും ഇടതുപക്ഷ മുന്നണി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ പി മോഹനന്‍ പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചയില്‍ മാത്രമേ കൂത്തുപറമ്ബ്, വടകര, കല്‍പ്പറ്റ സീറ്റുകളില്‍ തീരുമാനമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!