ഒരു നിമിഷാർധത്തിൽ അണഞ്ഞ ത് ഒരുവീട്ടിലെ മൂന്ന് വിളക്കുകൾ ; അരുമ മക്കളുടെ വേർപാടിൽ ഇരു ട്ടുനിറഞ്ഞ കരിയംകാട് വീട്ടിൽ ഇ നി ജസീറും റംലയും മാത്രം

ആലത്തൂര്‍: അരുമ മക്കളുടെ വേര്‍പാടില്‍ ഇരുട്ടുനിറഞ്ഞ കുതിരപ്പാറ കരിയംകാട് വീട്ടില്‍ ഇനി ജസീറും റംലയും മാത്രം.
വീടിെന്റ പിന്‍ഭാഗത്ത് പാത്രങ്ങള്‍ കഴുകികൊണ്ടിരിക്കെ കുട്ടികള്‍ കളിക്കാന്‍ പോയത് ഉമ്മ റംല അറിഞ്ഞിരുന്നില്ല. സാധാരണ പുറത്ത് എവിടെയും പോകാത്ത കുട്ടികള്‍ പുറത്തുപോയതറിഞ്ഞ മാതാവ് റംലക്ക് എന്തോ വിഷമം തോന്നി.
വേഗത്തില്‍ പാത്രങ്ങള്‍ കഴുകിവെച്ചശേഷം കുട്ടികളെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് ഇവരുടെ കൂടെപോയ കുറച്ചകലെയുള്ള വീട്ടിലെ ഏഴുവയസ്സുകാരിയായ ശ്രുതി കരഞ്ഞുകൊണ്ട് ഓടിവരുന്നത് കണ്ടത്.അങ്ങനെയാണ് റംല അപകട വിവരം അറിയുന്നത്.
തങ്ങളുടെ എല്ലാമായിരുന്ന മൂന്നുകുരുന്നുകള് വളരുന്നതും കാത്തിരുന്ന്, അവര്‍ക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുകയായിരുന്നു ഇരുവരും. ജസീര്‍ ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം, മക്കളുടെ ആവശ്യങ്ങള്‍ക്ക് തികയാതെ വരുമെന്ന് ഓര്‍ത്ത് ഭാര്യ റംല തയ്യല്‍ ജോലിയും ചെയ്യുന്നുണ്ടായിരുന്നു.
മധുര പലഹാരവുമായി വരാമെന്ന് പറഞ്ഞ് കൈവീശി, യാത്ര പറഞ്ഞുപോയ പിതാവ്, പിന്നെ അറിയുന്നത് അരുമ മക്കളായ മൂവരുടെയും വേര്‍പാട്. ജസീറിെന്റയും റംലയുടെയും നെഞ്ച് തുളച്ചുകയറുന്ന ദുഃഖത്തിന് പകരംവെക്കാന്‍ ആര്‍ക്കും സമാശ്വാസ വാക്കുകള്‍ ഇല്ലായിരുന്നു.

