എയിംസ് എവിടെ വരും ? കോഴിക്കോട്ടെന്നു തീരുമാനിച്ചിട്ടില്ലെന്ന് എംപി രാജ് മോഹൻ ഉണ്ണിത്താൻ

കാസർകോട് ∙ കേന്ദ്ര സർക്കാർ കേരളത്തിൽ അനുവദിക്കുന്ന എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് ജില്ലയെ തീരുമാനിച്ച് ധാരണയായിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഈയിടെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ കോഴിക്കോടിന് എയിംസ് നൽകണമെന്നു നിർദേശം ഉയർന്നെങ്കിലും താൻ കടുത്ത വിയോജിപ്പു രേഖപ്പെടുത്തിയതാണെന്നും എംപി പറയുന്നു.
കോഴിക്കോട് ജില്ലയിൽ എയിംസ് സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാരും സിപിഎമ്മും ധാരണയായിട്ടുള്ളത്. ഇതുപ്രകാരം കേന്ദ്രത്തിനു നൽകിയ പ്രപ്പോസലിലും കോഴിക്കോടാണു നിർദേശിക്കപ്പെട്ടിട്ടുള്ളത്. എൻഡോസൾഫാൻ ദുരിതവും കോവിഡ് കാലത്തുണ്ടായ ചികിത്സാ രംഗത്തെ പ്രതിസന്ധികളും പരിഗണിച്ച് കാസർകോടിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ടു ജനകീയ സമരങ്ങൾ നടന്നുവരുന്നതിനിടെയാണ് കോഴിക്കോടിനായി സംസ്ഥാന സർക്കാർ പ്രപ്പോസൽ സമർപ്പിച്ചത്.
എന്നാൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയ പ്രപ്പോസൽ തള്ളിക്കളയുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. സംസ്ഥാനത്തു നിന്നു 4 പ്രപ്പോസൽ നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശിച്ചതെന്നും കോഴിക്കോടിനു മാത്രമായി നൽകിയതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ കാസർകോട്, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നിങ്ങനെ 4 പ്രപ്പോസലുകൾ സമർപ്പിക്കുമെന്നും എംപി വ്യക്തമാക്കി.
അതേ സമയം സിപിഎം നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. ബിജെപി നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ലോക്സഭാ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് 4 സ്ഥലങ്ങളാണ് എയിംസിനായി പരിഗണിക്കുന്നതെന്ന് അടൂർ പ്രകാശ് എംപി പറഞ്ഞതു വിവാദമായിരുന്നു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ കോഴിക്കോടിനു വേണ്ടി ധാരണയായ ശേഷം പല എംപിമാരും പല സ്ഥലത്ത് എയിംസ് വ�

