KSDLIVENEWS

Real news for everyone

അർബുദരോഗിയാണ് ; ജാമ്യഹർജി ഉടൻ പരി ഗണിക്കണമെന്ന് സരിത

SHARE THIS ON

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട്​ ജാമ്യ ഹര്‍ജി നല്‍കുന്ന ദിവസംതന്നെ പരിഗണിച്ച്‌​ തീര്‍പ്പാക്കാന്‍ മജിസ്​ട്രേറ്റ്​ കോടതിക്ക്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ പ്രതി സരിത നായര്‍ ഹൈക്കോടതിയെ സമീപിച്ചു. അര്‍ബുദത്തിന്​ ചികിത്സയിലാണെന്നും കോവിഡ്​ സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യ ഹരജി പരി​ഗണിക്കണമെന്നാണ് ആവശ്യം.

ജാമ്യമില്ലാ വാറന്‍റ്​​ പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി ഫെബ്രുവരി 25ന്​ കേസ്​ പരിഗണിക്കുന്നു​ണ്ടെന്നും അന്ന്​ തന്നെ ജാമ്യ ഹരജികൂടി പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ്​ ആവശ്യം. ഹരജി അടുത്തയാഴ്​ച പരിഗണിക്കാന്‍ ജസ്​റ്റിസ്​ വി.ജി. അരുണ്‍ മാറ്റി.

സോളാര്‍ പ്ലാന്‍റ്​ സ്ഥാപിക്കാമെന്ന്​ വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതിയായ സരിതയോട്​ ഫെബ്രുവരി 11ന് ഹാജരാകാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി നിര്‍ദേശിച്ചിരുന്നു. വക്കീല്‍ മുഖേന അവധി അപേക്ഷനല്‍കിയെങ്കിലും ഇതു തള്ളി അറസ്​റ്റ്​ വാറന്‍റ്​ പുറപ്പെടുവിച്ചെന്ന് ഹരജിയില്‍ പറയുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്​റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പും ഹാജരാക്കിയിരുന്നു.

എന്നാല്‍, ന്യൂറോ സംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടറുടെ കുറിപ്പില്‍നിന്ന് വ്യക്തമാകുന്നതെന്ന്​ കോടതി വാക്കാല്‍ പറഞ്ഞു. കീമോ തെറാപ്പി വേണ്ട രോഗമാണെന്ന്​ ഹരജിക്കാരിയുടെ അഭിഭാഷകനും വ്യക്തമാക്കിയതോടെ ഹരജി മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!