KSDLIVENEWS

Real news for everyone

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക്

SHARE THIS ON

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും തീയതിയടക്കം നാളെ പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമോ എന്നത് ആകാംക്ഷയാണ്.  മുന്‍ കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഗ്യാനേഷ് കുമാര്‍, മുന്‍ ഉത്തരാഖണ്ഡ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ പുതി കമ്മിഷണര്‍മാരായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം രണ്ട് കമ്മീഷണര്‍മാരും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. പതിനേഴാം ലോക്സഭയുടെ കാലാവധി ജൂണ്‍ 16-നാണ് അവസാനിക്കുന്നത്. 2014, 2019 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കു സമാനമായി ഘട്ടംഘട്ടമായി ഏപ്രിലില്‍ തുടങ്ങി മേയില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും ഇക്കുറിയും വോട്ടെടുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!