KSDLIVENEWS

Real news for everyone

പയ്യന്നൂര്‍ കോളേജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് പരിക്ക്

SHARE THIS ON

കണ്ണൂര്‍: പയ്യന്നൂര്‍ കോളേജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച വൈകിട്ടു നടന്ന സംഘര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഹിന്ദി വിദ്യാര്‍ഥി അര്‍ജുന് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ അര്‍ജുന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സീനിയര്‍ വിദ്യാര്‍ഥികളാണ് മര്‍ദ്ദിച്ചതെന്ന് അര്‍ജുന്‍ പറഞ്ഞു. 25-ലധികം വിദ്യാര്‍ഥികള്‍ കൂട്ടമായാണ് അര്‍ജുനെ മര്‍ദിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കൊപ്പം നടന്നുവെന്ന് ആരോപിച്ചാണ് മര്‍ദനം എന്നാണ് അര്‍ജുന്‍ പറയുന്നത്. അര്‍ജുന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസ് എടുത്തു. വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!