KSDLIVENEWS

Real news for everyone

കോവിഡ്​ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച്‌​ ധനസഹായം നല്‍കണം -മോദിക്ക്​ ​ഉദ്ദവ്​ താക്കറെയുടെ കത്ത്​

SHARE THIS ON

മുംബൈ: കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച്‌​ സാമ്ബത്തിക സഹായം (സ്​റ്റേറ്റ​്​ ഡിസാസ്റ്റര്‍ റിലീഫ്​ ഫണ്ട്​) അനു​വദിക്കണമെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ. ഇതുസംബന്ധിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ അദ്ദേഹം കത്തെഴുതി.

കോവിഡ്​ ബാധിച്ച്‌​ ആറുലക്ഷത്തോളം പേര്‍ ചികിത്സയിലുണ്ടെന്നും മഹാരാഷ്​ട്രയിലും മറ്റു സംസ്​ഥാനങ്ങളിലും കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണെന്നും ചൂണ്ടിക്കാട്ടി സഹായം അഭ്യര്‍ഥിച്ചാണ്​ മുഖ്യമന്ത്രിയുടെ കത്ത്​. ജനങ്ങള്‍ക്ക്​ ആരോഗ്യ സാമ്ബത്തിക സഹായങ്ങള്‍ ആവശ്യമായി വരും. ചെറു ലോക്​ഡൗണുകള്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോക്​ഡൗണ്‍ ജനങ്ങളു​ടെ ജീവിത സാഹചര്യത്തെ മാറ്റിമറിച്ചു. ചെറു ലോക്​ഡൗണുകള്‍ പോലും ജനങ്ങള്‍ക്ക്​ താങ്ങാന്‍ കഴിയില്ല. അതിനാല്‍ ജനങ്ങളിലേക്ക്​ പണം എത്തിക്കേണ്ടതുണ്ടെന്നും ​അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. ബുധനാഴ്ച മാത്രം 60,000 ത്തില്‍ അധികം പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഒരാഴ്ചയായി 50,000 ത്തോളം പേര്‍ക്കാണ്​ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിക്കുന്നത്​. ഇതോടെ ആശുപത്രി കിടക്കള്‍ നിറയുകയും ഓക്​സിജന്‍ സൗകര്യമടക്കം നിലക്കുകയും ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!