KSDLIVENEWS

Real news for everyone

ഉമർ ഹാജി മളിയിൽ യുഗപ്രഭവനായ കർമ്മ യോഗി

SHARE THIS ON

കാസർഗോഡ് ഫിർദൗസ് റോഡിൽ നന്നേ തിരക്കുള്ള കടകളിൽ ഒന്നായിരുന്നു മുബാറക് അംബേർല്ല..കുട്ടികാലം മുതൽ കുട വാങ്ങാനും നന്നാകാനുമൊക്കെ അവിടെയായിരുന്നു പോകാർ ….പിതാവിന്റെ പരിചയക്കാരൻ എന്ന നിലയിൽ
കാസർഗോഡ് പോകുമ്പോഴൊക്കെയും അവിടം സന്ദർശിക്കാറുണ്ടായിരുന്നു….. ഞാൻ എസ് എസ് എഫ് സംഘടന രാംഗത്തേക്ക് കടന്നപ്പോൾ ഊർജ്ജംസ്വതയോടെ മുന്നിൽ നിന്ന നേതാവ്…മളിയിൽ ഉമ്മർ ഹാജി….
സാധാരണക്കാരിലെ പണ്ഡിതൻ എന്ന് വിഷെശിപ്പിക്കാനാണ് ഇഷ്ടം…
ഉസ്താദുമാരോടും മുതഹൽലിമുകളോടും നല്ല ബന്ധം സ്ഥാപിച്ചു…പലർക്കും സഹായിയായും അദ്ദേഹം വർത്തിച്ചു ..,
പ്രസിദ്ധീകരണങ്ങളുടെ പരന്ന വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം….. കാസർഗോട്ടെ സായാഹ്ന പത്രങ്ങളിൽ എന്റേതായി പ്രസിദ്ധീകയ്ക്കുന്ന കുറിപ്പുകളിൽ ഒരെണ്ണം വിടാതെ വായിക്കുകയും പിന്നീട് കാണുമ്പോൾ അത്തെക്കുറിച്ചു അഭിപ്രായം പറയുകയും ആവശ്യമായ തിരുത്തുകൾ നിർദേശിക്കുകയും ചെയ്യുമായിരുന്നു….
സദാ ദൈവസ്മരണയിൽ ജീവിച്ച സ്വാതികനായ വ്യക്തിയായിരുന്നു ഉമർ ഹാജി…. അദേഹത്തിന്റെ ജനാസ വൻ പണ്ഡിത സാനിധ്യത്താൽ ആലമ്പാടി കിളർ ജമാഹത് പള്ളി കബർസ്ഥാൻ ഏറ്റുവാങ്ങി……
വാർദ്ധക്യ സഹജമായ അസ്വസ്ഥതകൾ ശരീരത്തെ അലട്ടുമ്പോഴും അതെല്ലാം അവഗണിച്ചു അവസാന നാൾ വരെയും അദ്ദേഹം കർമ്മ നിരധനായിരുന്നു…..ആലമ്പാടി സുന്നി സെന്റർ ആശയത്തിന്റെ തുടക്കക്കാരിലൊരാൾ …
അടുത്ത കാലത്തായി മാതൃക പുരുഷന്മാരായ അനേകംപേര് ഇഹലോക വാസം വെടിഞ്ഞു.,… അവരുടെയൊക്കെ കർമ്മങ്ങൾ സ്വീകരിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!