എം എ യൂസഫലിയും ബഹ്റൈന്‍ രാജാവും കൂടിക്കാഴ്ച നടത്തി

മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയെ സഫ്റിയ പാലസില്‍ സ്വീകരിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും രാജാവിന്റെ സ്വകാര്യ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. യൂസഫലിയെ സസന്തോഷം സ്വാഗതം ചെയ്ത ഹമദ് രാജാവ്, വ്യവസായ വാണിജ്യ മേഖലകളില്‍ യൂസുഫലി കൈവരിക്കുന്ന നേട്ടങ്ങളെ അഭിനന്ദിക്കുകയും റമദാന്‍ ആശംസകള്‍ കൈമാറുകയും ചെയ്തു. യൂസുഫലി ഹമദ് രാജാവിനെ തന്റെ നന്ദി അറിയിച്ചു.

