ഡല്‍ഹിക്ക് മുന്നില്‍ ലഖ്നൗ വീണു; രാജസ്ഥാൻ േപ്ല ഓഫില്‍, ആര്‍.സി.ബിക്കും പ്രതീക്ഷ
ന്യൂഡല്‍ഹി: വിജയം തേടിയിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 19 റണ്‍സിന് മലർത്തിയടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയർത്തിയ 208 റണ്‍സ് പിന്തുടർന്നിറങ്ങിയ ലഖ്നൗയുടെ പോരാട്ടം 189 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
വിജയത്തോടെ 14 മത്സരങ്ങളും പൂർത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയന്റുമായി അഞ്ചാംസ്ഥാനത്തേക്ക് കയറിയെങ്കിലും േപ്ല ഓഫ് ഉറപ്പിക്കാനായിട്ടില്ല. തോല്‍വിയോടെ 13 കളികളില്‍ നിന്നും 12 പോയന്റായ ലഖ്നൗക്ക് ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും നെറ്റ്റണ്‍റേറ്റില്‍ പിന്നിലായത് സാധ്യതകളെ തുലാസിലാക്കുന്നു. ഇതോടെ 12 മത്സരങ്ങളില്‍ നിന്നും 16 പോയന്റുള്ള രാജസ്ഥാൻ രണ്ടുമത്സരങ്ങള്‍ ശേഷിക്കേ േപ്ല ഓഫ് ഉറപ്പിച്ചു. ലഖ്നൗയുടെ തോല്‍വിയോടെ മെയ് 18ന് നടക്കുന്ന ആർ.സി.ബി-ചെന്നൈ മത്സരം ആവേശകരമാകും. േപ്ല ഓഫ് സാധ്യതകള്‍ ഉറപ്പിക്കുന്നതില്‍ നെറ്റ്റണ്‍റേറ്റ് നിർണായക പങ്കാകും വഹിക്കുക.