KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി; യാത്രയിൽ മാറ്റം, ശനിയാഴ്ച കേരളത്തിലേക്ക് തിരിക്കുമെന്ന് വിവരം

SHARE THIS ON

ദുബായ്∙ മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. കുടുംബവും ഒപ്പമുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ദുബായിൽനിന്ന് ഓൺലൈനായി പങ്കെടുക്കുമെന്നാണു സൂചന. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. ഇന്ന് സിംഗപ്പൂരിൽനിന്നു യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. 19ന് ആണ് ദുബായിൽ മടങ്ങിയെത്താൻ നിശ്ചയിച്ചിരുന്നത്.

ഈ തീയതികളിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ശനിയാഴ്ച കേരളത്തിലേക്കു തിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പരിഗണനാ വിഷയങ്ങൾ കുറവായതിനാൽ കഴിഞ്ഞ ആഴ്ച മന്ത്രിസഭാ യോഗം ഉപേക്ഷിച്ചിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണു കൂടുതൽ വിഷയങ്ങൾ പരിഗണനയിൽ വരാത്തത്. വോട്ടെണ്ണൽ ജൂൺ നാലിനാണെങ്കിലും പെരുമാറ്റച്ചട്ടം 6 വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!