KSDLIVENEWS

Real news for everyone

ലോക്ഡൗൺ
സൈക്കിള്‍ വ്യാപാരം തകര്‍ച്ചയിലെന്ന്

SHARE THIS ON

കാസർഗോഡ് :- ലോക്ക്ഡൗണിനെ തുടർന്നു നിശ്ചലമായ സൈക്കിൾ വ്യാപാരം തകർച്ചയിലെന്ന് . ചെറുതും വലുതുമായ പതിനായിരത്തിലേറെ വ്യാപാരികൾ ഇടപെടുന്ന ഈ രംഗം പ്രതിസന്ധിയിലാണെന്ന് കേരളാ സൈക്കിൾ ഡീലേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു . വ്യായാമത്തിനും പത്രം – പാൽ വിതരണത്തിനും നിത്യേന ഉപയോഗിക്കുന്ന വാഹനമാണ് സൈക്കിൾ . ഒട്ടേറെ സാധാരണക്കാരും സൈക്കിൾ ഉപയോഗിക്കുന്നു . കുട്ടികളും ഇവയുടെ
പതിവുകാരാണ് . നിത്യേന സൈക്കിൾ ഉപയോഗിക്കുന്ന പത്രം , പാൽ വിതരണക്കാർക്ക് സൈക്കിൾ സർവീസ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് . 50000 തൊഴിലാളികൾ ഈ രംഗത്തുണ്ട് . ഇവരുടെയും കുടുംബങ്ങളുടെയും സ്ഥിതി ദയനീയമാണ് . അടച്ചിട്ട ദിവസങ്ങളിലെ വാടക , ഇലക്ട്രിസിറ്റി ബിൽ തുടങ്ങിയവ കൊടുക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥ . ഇതൊക്കെ സംഘടയുടെ ഓൺലൈൻ യോഗം ചർച്ച ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!