KSDLIVENEWS

Real news for everyone

ഹജ്ജ് കര്‍മത്തിന് ഇനി മൂന്നാഴ്ച; ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സൗദിയിലെത്തി

SHARE THIS ON

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സൗദിയിലെത്തി. വിമാനമാര്‍ഗമാണ് ഇത്രയും തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയത്. തിങ്കളാഴ്ച വരെ 99,884 തീര്‍ത്ഥാടകരാണ് രാജ്യത്ത് എത്തിയത്. തിങ്കളാഴ്ച മാത്രം രാജ്യത്തെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 17,132 ആണ്. മദീനയിലെ പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളം വഴി തിങ്കളാഴ്ച 13,123 തീര്‍ത്ഥാടകരെത്തി. നേരത്തെ മദീന വഴി 73,891 തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. 9,131 തീര്‍ത്ഥാടകര്‍ മദീനയില്‍ നിന്ന് മക്കയില്‍ എത്തിയിട്ടുണ്ട്.

മദീനയില്‍ തീര്‍ത്ഥാടകരുടെ പാര്‍പ്പിടത്തിന്റെ നിലവാരവും ഗുണനിലവാരവും വിലയിരുത്തുന്നതിന് 189 പരിശോധനാ ടൂറുകള്‍ അധികൃതര്‍ ഇതിനോടകം നടത്തി. വഴി തെറ്റിയ 121 തീര്‍ത്ഥാടകര്‍ക്ക് അവരുടെ താമസ്ഥലം കണ്ടെത്തുന്നതിന് സഹായം ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തീര്‍ത്ഥാടകരുടെയടുത്ത് 13 പരിശോധനാ സന്ദര്‍ശനങ്ങളും സേവനദാതാക്കളുടെ പ്രകടനം വിലയിരുത്താന്‍ 86 സന്ദര്‍ശനങ്ങളും നടത്തി. തീര്‍ത്ഥാടകരുടെ താമസ സൗകര്യം വിലയിരുത്തുന്ന പരിശോധന 75 ശതമാനം പൂര്‍ത്തിയാക്കി. ഇതുവരെ ഒരു തീര്‍ത്ഥാടകരെയും കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഏജന്‍സി അറിയിച്ചു.

തീര്‍ത്ഥാടകര്‍ വിമാനത്താവളത്തിലെത്തുമ്ബോള്‍ അവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയം വേഗത്തിലാക്കാനും ഏജന്‍സി ശ്രമിക്കുന്നു. 2019 വര്‍ഷത്തെ ഹജ്ജ് വേളയില്‍ ഒരു തീര്‍ത്ഥാടകന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിമാനത്താവളത്തില്‍ 36 മിനിറ്റാണ് എടുത്തിരുന്നതെങ്കില്‍ ഈ വര്‍ഷം അത് ശരാശരി 29 മിനിറ്റായി കുറഞ്ഞിട്ടുണ്ട്. ഒരു തീര്‍ത്ഥാടകന്റെ വിശ്രമമുറിക്കകത്തും പുറത്തുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ശരാശരി സമയം ഈ വര്‍ഷത്തെ ഹജ്ജിന് 102 മിനിറ്റാണ്. 2019 ല്‍ ഇത് 127 മിനിറ്റായിരുന്നു. മക്ക റോഡ് ഇനീഷ്യേറ്റീവിന് കീഴില്‍ ഒരു തീര്‍ത്ഥാടകന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ശരാശരി സമയം ഈ വര്‍ഷം 55 മിനിറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!