എസ്.എസ്.എല്‍.സി പരീക്ഷാ ഫലം; കാസര്‍കോടിന് 99.48 ശതമാനത്തിന്റെ വിജയത്തിളക്കം*

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 58 ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 64 മായി 122 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ജില്ലയിൽ പരീക്ഷയെഴുതിയ 455 ആൺകുട്ടികളും 1184 പെൺകുട്ടികളും കൂടി ആകെ 1639 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. സർക്കാർ സ്കൂളുകളിൽ പരീക്ഷയെഴുതിയ 232 ആൺകുട്ടികളും 625 പെൺകുട്ടികളും കൂടി ആകെ 857 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. എയ്ഡഡ് സ്കൂളുകളിൽ പരീക്ഷയെഴുതിയ 190 ആൺകുട്ടികളും 398 പെൺകുട്ടികളും കൂടി ആകെ 588 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. അൺ എയ്ഡഡ് സ്കൂളുകളിൽ പരീക്ഷയെഴുതിയ 33 ആൺകുട്ടികളും 161 പെൺകുട്ടികളും കൂടി 194 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 653 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 985 പേരുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്

