KSDLIVENEWS

Real news for everyone

ലിഫ്റ്റ് തകരാർ പരിഹരിച്ചില്ല: കാസർകോട് ജന.ആശുപത്രിയിൽ വീണ്ടും ആറാം നിലയിൽ നിന്ന് മൃതദേഹം ചുമന്ന് ഇറക്കി

SHARE THIS ON

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായി മാസങ്ങൾ കഴിഞ്ഞിട്ടും പരിഹരിച്ചില്ല , ഇതേ തുടർന്ന് തുടർന്നു വീണ്ടും മൃതദേഹം ആറാം നിലയിൽനിന്നു ചുമന്ന് ഇറക്കേണ്ടി വന്നു. ബേക്കൽ സ്വദേശിയായ മത്സ്യത്തൊഴിലാളി രമേശന്റെ മൃതദേഹമാണു ചുമന്ന് ഇറക്കിയത്. ബന്ധുക്കളും ആശുപത്രി ജീവനക്കാരും ചേർന്നാണു മൃതദേഹം താഴേക്ക് ഇറക്കിയത്. കഴിഞ്ഞ മൂന്നുമാസമായി ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തനരഹിതമാണ്.ലിഫ്റ്റ് തകരാറിലായതിനെ തുടർന്നു മുമ്പും ജനറൽ ആശുപത്രിയിൽനിന്നു മൃതദേഹം ചുമന്നറിക്കിയത് വലിയ വാർത്തയും ശക്തമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

അതിനെ തുടർന്നു ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെട്ടിരുന്നു. ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്നതിനായി പണം അനുവദിക്കുകയും ചെയ്തു. എന്നാൽ മൂന്നുദിവസം മുമ്പു മാത്രമാണു ലിഫ്റ്റിന്റെ നിർമാണത്തിനായി സാധനങ്ങൾ ഇവിടെയെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!