KSDLIVENEWS

Real news for everyone

ജില്ലയിലെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.80; ഇന്ന് മുതൽ നിയന്ത്രണങ്ങൾ പുന:ക്രമീകരിക്കും

SHARE THIS ON

കാസർകോട് ∙ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയിൽ ഇന്നു മുതൽ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കും. അതിതീവ്ര വ്യാപനമുള്ള ഡി കാറ്റഗറിയിൽ ജില്ലയിലെ 17 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഈ പ്രദേശങ്ങളിൽ കർശന ലോക്ഡൗൺ നടപ്പാക്കും. 12 തദ്ദേശ സ്ഥാപനങ്ങൾ അതി വ്യാപനമുള്ള സി കാറ്റഗറിയിലും 10 എണ്ണം മിതമായ വ്യാപനമുള്ള ബി കാറ്റഗറിയിലും 2 ഗ്രാമ പഞ്ചായത്തുകൾ വ്യാപനം കുറഞ്ഞ എ കാറ്റഗറിയിലുമാണ്.

എ കാറ്റഗറി 0–5 % വരെ (വ്യാപനം കുറഞ്ഞവ)


കാസർകോട് നഗരസഭ(3.66) വോർക്കാടി പഞ്ചായത്ത് (3.62)

ബി കാറ്റഗറി 6–10 % വരെ (മിതമായ വ്യാപനമുള്ളവ)

ബദിയടുക്ക(9.60), കുംബഡാജെ(9.52), എൺമകജെ(8.65), മഞ്ചേശ്വരം(8.49), മംഗൽപാടി(8.16), ബെള്ളൂർ(7.95), കുമ്പള(7.74), പൈവളിഗെ(6.98), പടന്ന(5.59), കാറഡുക്ക(5.38)

സി കാറ്റഗറി 11–15 % (തീവ്ര വ്യാപനമുള്ളവ)

മധൂർ(13.99), ചെറുവത്തൂർ(13.46), വലിയപറമ്പ്(13.18), മൊഗ്രാൽപുത്തൂർ(12.18), വെസ്റ്റ് എളേരി(11.77), തൃക്കരിപ്പൂർ(11.05), ബളാൽ(10.91), ഈസ്റ്റ് എളേരി(10.61), മുളിയാർ(10.50), പുത്തിഗെ(10.39), മീഞ്ച(10.29) കാഞ്ഞങ്ങാട്(13.45) നഗരസഭ.

ഡി കാറ്റഗറി (അതിതീവ്ര വ്യാപനമുള്ളവ)

പിലിക്കോട്(29.45), ദേലംപാടി(26.42), ചെമ്മനാട്(23.17), ഉദുമ(22.96), കയ്യൂർ ചീമേനി(22.71), കിനാനൂർ കരിന്തളം(22.65), അജാനൂർ(20.40), മടിക്കൈ(18.94), കോടോം ബേളൂർ(18.46), ചെങ്കള(17.97), കള്ളാർ(17.44), പള്ളിക്കര(17.42), നീലേശ്വരം(17.20), പനത്തടി(16.35), ബേഡഡുക്ക(16.07), കുറ്റിക്കോൽ(15.69), പുല്ലൂർ പെരിയ(15.25)

വിവിധ കാറ്റഗറികളിലെ നിയന്ത്രണങ്ങൾ

∙ കാറ്റഗറി എ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതു ഓഫിസുകളും കമ്പനികൾ, കമ്മിഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും 100 % ജീവനക്കാരോടുകൂടി പ്രവർത്തിക്കാം. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ.വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ പ്രവർത്തിക്കാം. ജീവനക്കാർ ഒരു ഡോസ് എങ്കിലും വാക്‌സീൻ എടുത്തിരിക്കണം. താമസത്തിനായി വരുന്നവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്/ആർടിപിസിആർ നെഗറ്റ�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!