KSDLIVENEWS

Real news for everyone

രാജ്യത്ത് ഇന്നലെ 41,806 പേര്‍ക്ക് കൂടി കോവിഡ്; 581മരണം
24 ദിവസമായി ടി.പി.ആര്‍ മൂന്നില്‍ താഴെ

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 41,806 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലേത്തേതിനേക്കാൾ 7.7 ശതമാനം കൂടുതലാണ് 24 മണിക്കൂറിനിടയിലെ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 581 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.

കേരളം തന്നെയാണ് പ്രതിദിന കോവിഡ് കേസുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്. 15,637 കേസുകളാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 8602 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയും 2458 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടുമാണ് പിന്നിലുള്ളത്.

രാജ്യത്ത് കഴിഞ്ഞ 24 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നതാണ് ഏറെ ആശ്വാസകരം.

രാജ്യത്തെ ആകെ കോവിഡ് കേസുകൾ 3.09 കോടിയാണ്. നിലവിൽ സജീവമായിട്ടുള്ളത് 4,32,041 കേസുകളാണ്. ആകെ കോവിഡ് മരണങ്ങൾ 4,11,989 ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!