KSDLIVENEWS

Real news for everyone

പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരെല്ലാം ഇന്നും നാളെയുമായി കൊവിഡ് പരിശോധന നടത്തണം; ഊര്‍ജിത പരിശോധനാ യജ്ഞവുമായി ആരോഗ്യവകുപ്പ്

SHARE THIS ON

തിരുവനന്തപുരം: പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാദ്ധ്യതയുള്ളവരും കൊവിഡ് പോസിറ്റീവ് ആയവരുമായി സമ്ബര്‍ക്കത്തിലുള്ള എല്ലാവരും ഇന്നും നാളെയുമായി നടക്കുന്ന ഊര്‍ജിത പരിശോധനാ യജ്ഞത്തില്‍ പങ്കെടുത്ത് പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്ബര്‍ക്കമുണ്ടായവരും നിര്‍ബന്ധമായും പരിശോധനയില്‍ പങ്കെടുക്കേണ്ടതാണ്. രണ്ട് ദിവസങ്ങളിലായി 3.75 ലക്ഷം പരിശോധനകളാണ് നടത്തുന്നത്. നിലവിലെ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും മൊബൈല്‍ ലാബുകളില്‍ നിന്നും പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശോധനകള്‍ക്ക് വേണ്ട സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056 എന്നീ നമ്ബരുകളിലോ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു. കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനും കൊവിഡിന് മുമ്ബുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും വേണ്ടിയാണ് ഊര്‍ജിത പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നത്.

ആന്‍റിജന്‍, ആര്‍ ടി പി സി ആര്‍ പരിശോധനകളാണ് നടത്തുന്നത്. ശ്വാസകോശ സംബന്ധമായതും ഗുരുതര രോഗമുള്ളവരുമായ എല്ലാവരും പരിശോധന നടത്തി കൊവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരക്കാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരമാകുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!