സർവീസിൽ നിന്നും വിരമിച്ച അഡീഷനൽ എസ് പി “ടി പി രഞ്ജിത്തിനു” ആരിക്കാടി പൗരാവലി സീകരണം നൽകുന്നു.

കുമ്പള: നിയമ പാലന രംഗത്ത് അഭിമാനർഹമായ സേവനം നടത്തി തെളിയിക്കപ്പെടാൻ പ്രയാസമായിരുന്ന നിരവധി പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കി സർവീസിൽ നിന്നും വിരമിച്ച അഡീഷണൽ എസ് പി, ശ്രീ “ടി പി രഞ്ജിത്തിനെ” ആരിക്കാടി പൗരാവലി 2024 ആഗസ്റ്റ് അവസാന വാരം കെ പി റിസോർട്ടിൽ വെച്ച് ആദരിക്കുന്നു.
പരിപാടിയുടെ
ഗാംഭീര്യതയ്ക്ക് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം 2024 ജൂലൈ 16 ചൊവ്വ വൈകുന്നേരം 4 മണിക്ക് ആരിക്കാടി അമാന ആർക്കേഡിൽ ചേരുമെന്ന് അഷ്‌റഫ് കർള, സത്താർ ആരിക്കാടി, കെ പി മുനീർ എന്നിവർ അറിയിച്ചു.


