സ്ത്രീകള്‍ക്കെതിരെ അതിക്രമം: കുറ്റക്കാരെ സർക്കാർ ജോലികളിൽ പ്രവേശിപ്പിക്കില്ല; ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പുർ∙ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏർപ്പെടുന്നവരെ സർക്കാർ ജോലികളിൽനിന്നു തടയുമെന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. റായ്പുരിലെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ബലാത്സംഗക്കേസുകളില്‍ ഉൾപ്പെട്ടവരെയും സ്ത്രീകൾക്ക് എതിരെ കുറ്റകൃത്യങ്ങൾ നടത്തുന്നവരെയും സർക്കാർ ജോലികളിൽനിന്നു തടയുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി. സർക്കാർ കോളജ് വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയാണ് ഇതിൽ പ്രധാനം.

