സ്വാതന്ത്ര്യദിനം പതാക ഉയർത്തി ചൗക്കി നുസ്റത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്

ചൗക്കി: 78-മത് സ്വാതന്ത്ര്യദിനം ചൗക്കി നുസ്റത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു.
രാവിലെ 8 മണിക്ക് നടന്ന പ്രധാന ചടങ്ങിൽ ജനറൽ സെക്രട്ടറി കരീം ചൗക്കി ദേശീയ പതാക ഉയർത്തി. പതാക ഉയർത്തിയതിന് ശേഷം. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സമാധാനം എന്നിവയ്ക്കായി എല്ലാവരും പ്രതിജ്ഞ ചൊല്ലി,
മധുരം വിതരണം ചെയ്തു,
ചടങ്ങിൽ അഹ്‌മദ് മില്ല്, ശരീഫ് കല്ലൻകൈ, സകീർ കെ.കെ, സത്താർ കുണ്ടത്തിൽ, ബഷീർ തോരവളപ്പ്,ശശിധരൻ ഹോട്ടൽ, ചന്ദ്രൻ ടൈലർ. സാജി കുണ്ടത്തിൽ, ബാസ്കരൻ കെ കെ പുറം, സാജി കെ കെ പുറം,മുജീബ് കോഴി. രവി അർജാൽ.തുടങ്ങിയവർ സംബന്ധിച്ചു….