KSDLIVENEWS

Real news for everyone

കഴിഞ്ഞ 9 വര്‍ഷമായി കേരളത്തില്‍ പവര്‍ കട്ടോ: ലോഡ് ഷെഡിംഗോ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

SHARE THIS ON

കാസർകോട്: കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ ഷെഡ്യൂൾ ചെയ്‌ത പവർ കട്ടോ ലോഡ് ഷെഡിംഗോ ഉണ്ടായിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി. വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. വികസനത്തിൻ്റെ നെടുംതൂണായ ഊർജ്ജ മേഖലയിൽ കഴിഞ്ഞ ഒൻപത് വർഷത്തെ ഭരണം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. വൈദ്യുതി വിതരണം മേഖലയിൽ 13015 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി. കരിന്തളം 400 കെവി ലൈൻ പൂർത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതീവിതരണത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഉഡുപ്പി വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. വൈദ്യുതി വിതരണം മേഖലയിൽ 13015 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി.

കരിന്തളം 400 കെവി ലൈൻ പൂർത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതീവിതരണത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഉഡുപ്പി കാസർകോട് 400 കെവി ലൈൻ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്ത് ആദ്യമായി നാലു മണിക്കൂർ തുടർച്ചയായി വൈദ്യുതി നൽകാൻ കഴിയുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം കാസർകോട് മയിലാട്ടിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലാത്ത ഈ പദ്ധതി 15 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!