ഹുമയൂണ്‍ ഖബറിടത്തിന്റെ ഒരുഭാഗം തകര്‍ന്നു വീണു: അഞ്ചുപേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ധീന്‍ പ്രദേശത്ത് ഹുമയൂണ്‍ ഖബറിടത്തിനു സമീപത്തായുള്ള ദര്‍ഗെ ശരീഫ് പട്ടേ ഷാ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. ദുരന്തത്തില്‍ അഞ്ചുപേര്‍ മരിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരില്‍ ചിലരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.