വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം : വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ . അച്ഛനു അമ്മയും മകളുമാണ് മരിച്ചത് .മൂവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത് .
വര്‍ക്കലയ്ക്കടുത്ത് വെട്ടൂര്‍ സ്വദേശികളായ ശ്രീകുമാര്‍ (60), മിനി (55), അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. മരണത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു . സംഭവത്തെ തുടര്‍ന്ന് പോലീസും അഗ്‌നിശമനസേനയും രംഗത്തെത്തിയിട്ടുണ്ട്

