കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച ഒഴിവു നല്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച ഒഴിവു നല്കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഔദ്യോഗിക ഉത്തരവ് ഇന്ന് ഇറങ്ങും. ഇനി മുതല്‍ ശനി പ്രവര്‍ത്തി ദിനമായിരിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കിയത്.
നിലവില്‍ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക്ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഒരുവിധം മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന തീരുമാനമെന്നാണ് വിവരം.

