സെൽഫി എടുക്കുന്നതിനിടെ കടലില്‍ വീണ് കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : കടലില്‍ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ഗലീലിയോ കടപുറത്തു നിന്നുമാണ് അതുല്‍ കൃഷ്ണയുടെ മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച അമ്മയ്ക്കൊപ്പം കടല്‍ കാണാനെത്തിയ തൃശൂര്‍ സ്വദേശിയായ കുട്ടിയെ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ബന്ധു പോലീസിന് മൊഴി നല്‍കിയിരുന്നു.
അമ്മയുടെ കയ്യിലുണ്ടായിരുന്ന ആദി കൃഷ്ണയും മറ്റ് രണ്ട് കുട്ടികളും തിരയില്്പ്പെടുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിയെങ്കിലും ആദി കൃഷ്ണയെ രക്ഷപ്പെടുത്താനായില്ല. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തി, അവിടെനിന്ന് ഉച്ചയോടെ കടപ്പുറത്ത് എത്തിയതായിരുന്നു ഇവര്‍.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

