KSDLIVENEWS

Real news for everyone

ക്ഷാമം : ഉള്ളി കയറ്റുമതി നിരോധിച്ചു

SHARE THIS ON

ന്യൂ ഡൽഹി : ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെതാണ് തീരുമാനം. ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് ക്ഷാമം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴയാണ് ക്ഷാമത്തിന് കാരണം. ഉള്ളിയ്ക്ക് ഡല്‍ഹിയില്‍ നാല്‍പ്പതു രൂപയ്ക്ക് അടുത്ത് ഉയര്‍ന്നിരുന്നു. ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!