KSDLIVENEWS

Real news for everyone

ഓണത്തിന് ശേഷം അഞ്ച് ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമായതായി ആരോഗ്യ വകുപ്പ്

SHARE THIS ON

തിരുവനന്തപുരം: ഓണത്തിന് ശേഷം അഞ്ചു ജില്ലകളിലെ രോഗവ്യാപന നിരക്ക് വര്‍ദ്ധിച്ചതായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം,കൊല്ലം,കോട്ടയം,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഓണത്തിന് മുന്‍പുള്ളതിനേക്കാള്‍ വര്‍ദ്ധിച്ചെന്ന് ആരോഗ്യവകുപ്പ് പ്രതിവാര അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ രോഗവ്യാപനം രൂക്ഷം കാസര്‍കോടാണ്.

14.3 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. അതായത് 100ല്‍ 14പേര്‍ രോഗികളാകുന്ന സ്ഥിതി. തിരുവനന്തപുരം 13.6,കണ്ണൂര്‍ 12.6,കൊല്ലം 8,കോട്ടയം 7.8. ആലപ്പുഴയില്‍ നടത്തുന്ന പരിശോധനാരീതി മികച്ചതാണെന്നും രോഗവ്യാപനം കുറയ്ക്കാനും പരിശോധന വര്‍ദ്ധിപ്പിക്കാനും ഇത് സഹായകരമായെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

മണമില്ലെങ്കില്‍ പരിശോധന

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മണം നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് ജനങ്ങള്‍ പരിശോധനയ്ക്ക് സന്നദ്ധരാകണമെന്ന് ആരോഗ്യവകുപ്പ്. ഇതിനായി പ്രദേശികതലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും പുതിയ രോഗികളെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!