അബുദാബിയിലെ ക്യാമ്പിബിൽ അർജ്ജുൻ തെൻഡുൽക്കർ ; താരം മുംബൈ ടീമിലേക്ക്
അബുദാബി: കൊറോണ വൈറസ് (Corona Virus) പശ്ചാത്തലത്തില്‍ UAEയിലേക്ക് മാറ്റിയ IPL പതിമൂന്നാം സീസണ് മത്സരങ്ങള്‍ക്കുള്ള ഒരുക്കുങ്ങള്‍ പുരോഗമിക്കുകയാണ്. പരിശീലന ക്യാമ്ബില്‍ നിന്നുമുള്ള താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഇപ്പോഴിതാ, മുംബൈ ഇന്ത്യന്‍സ് (Mumbai Indians) താരങ്ങള്‍ക്കൊപ്പം പരിശീലന ക്യാമ്ബില്‍ സമയം ചിലവിടുന്ന സച്ചിന് തെന്ഡുല്ക്കറി( Sachin Tendulkar))ന്റെ മകന് അര്ജ്ജുന് തെന്ഡുല്ക്ക( Arjun Tendulkar)റിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചാഹറാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നീന്തല്‍കുളത്തില്‍ മറ്റ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്കൊപ്പം നില്ക്കുന്ന അര്‍ജ്ജുനാണ് ചിത്രത്തിലുള്ളത്.ചാഹറിനു പുറമേ ന്യൂസിലാന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടും ചിത്രത്തിലുണ്ട്. ഫോട്ടോ വൈറലായതോടെ മുംബൈ ടീമില്‍ അര്ജ്ജുനുമുണ്ടോ എന്ന സംശയമാണ് ആരാധകര്‍ക്ക്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ മെന്ഡറായുള്ള ടീമില്‍ അര്‍ജ്ജുനെയും ഉള്‍പ്പെടുത്തിയോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍, മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബോളര്‍മാരുടെ സംഘത്തില്‍ ഇടം നേടിയാണ് അര്ജ്ജുന് UAEയിലെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.